അബുദാബി - അബുദാബി എമിറേറ്റില്‍ സഞ്ചാര നിയന്ത്രണം ഒരാഴ്ചത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റിയും അബുദാബി പോലീസും അബുദാബി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്.
അബുദാബിക്കും അല്‍ഐനും അല്‍ദഫ്‌റക്കുമിടയിലെ യാത്രക്കും അബുദാബി എമിറേറ്റിനകത്തും എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രക്കും വിലക്ക് ബാധകമാണ്. വിലക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. അടിയന്തര മേഖലകളിലെ ജീവനക്കാര്‍ക്കും ആശുപത്രികളില്‍ പോകേണ്ട മാറാരോഗികള്‍ക്കും അവശ്യവസ്തുക്കളുടെ നീക്കത്തിനും പ്രത്യേക പെര്‍മിറ്റോടെ ഇളവ് ലഭിക്കും.