കോഴിക്കോട്- വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള മുസ്ലിം ലീഗിന്‍റെ നീക്കത്തില്‍ കോൺഗ്രസ് മറുപടി പറയണമെന്ന് സി.പി.എം നേതാവ് എളമരം കരീം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി ലീഗ് നീക്കുപോക്ക് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കാമെന്ന സർക്കുലർ ലീഗ് പുറത്തിറക്കിയത്.
വെൽഫെയർ പാർട്ടി തീവ്രവാദ സംഘടനയാണെന്ന സിപിഎം നിലപാടിൽ മാറ്റമില്ലെന്നും എളമരം കരിം മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ഉണ്ടാക്കാമെന്ന സർക്കുലർ കഴിഞ്ഞ ദിവസം മുസ്ലിംലീഗ് കീഴ്ഘടകങ്ങൾക്ക് അയച്ചിരുന്നു.