തൃശൂർ-പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. നടുവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോർട്ട്. തശൂർ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സയിലാണ് സച്ചി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ ചെയ്തിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു. രണ്ടാമത്തെ സർജറിക്കായി അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സച്ചിയുടെ നില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും തൃശൂർ ജൂബിലി മിഷൻ ആശുപത്രി അധികൃതരും പ്രതികരിച്ചു.
' സച്ചിയുടെ നില ഗുരുതരമാണ്. ഐ.സി.യുവിൽ വെന്റിലേറ്ററിലാണ് നിലവിലുള്ളത്. മറ്റൊരു ആശുപത്രിയിൽ വെച്ചാണ്് സർജറി നടത്തിയത്. ഹൃദയാഘാതം സംഭവിച്ച ശേഷമാണ് ഇവിടേക്ക് എത്തിച്ചത്. തലച്ചോറിന്റെ പ്രവർത്തനത്തിനും കുഴപ്പം സംഭവിച്ചിട്ടുണ്ട്. നിലവിൽ സിടി സ്‌കാൻ നടത്തുകയാണെന്ന് ജൂബിലി മിഷൻ ആശുപത്രി അധികൃതർ പറഞ്ഞു. അനാർക്കലി, അയ്യപ്പനും കോശിയും െ്രെഡവിങ് ലൈസൻസ്, രാമലീല, സീനിയേഴ്‌സ് എന്നീ ചിത്രങ്ങൾ സച്ചിയുടേതായിരുന്നു.