യാമ്പു : അടുത്തയാഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ ഐക്കരപ്പടി ഓട്ടുപ്പാറ സ്വദേശിയായ അബ്ദുസ്സമദ് ചക്കാലക്കലാ(55)ണ് ഹൃദയാഘാതം മൂലം യാമ്പുവിൽ നിര്യാതനായത്. യാമ്പുവിൽ സ്വകാര്യ കമ്പനികളിൽ രണ്ട് പതിറ്റാണ്ടായിജോലി ചെയ്യുകയായിരുന്ന അബ്ദുസ്സമദ് എക്സിറ്റ് വിസയടിച്ചു കഴിഞ്ഞിരുന്നു. ഒരു ഉംറ കൂടി നിർവഹിച്ച ശേഷം അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് മരണം സംഭവിച്ചത്. ബുധനാഴ്ച രാത്രി നെഞ്ചു വേദനയെ തുടർന്ന് യാമ്പുവിലെ റൈറ്റ് കമ്പ്യുട്ടർ സെന്ററിൽ ജോലിചെയ്യുന്ന മൂത്തമകൻ ഹർഷദും സുഹൃ ത്തുക്കളും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്