തലശേരി- ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ(70) അന്തരിച്ചു. സയ്യിദ് അലവി പുതിയവളപ്പിൽ എന്ന എസ്.എ പുതിയവളപ്പിൽ ഐ.എൻ.എൽ നേതാവ് സുലൈമാൻ സേട്ടിന്റെ അടുത്ത അനുയായി കൂടിയായിരുന്നു. 2006ൽ കൂത്തുപറമ്പിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്കു മൽസരിച്ചിട്ടുണ്ട്. മുസ്്‌ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എംഎസ്എഫിലൂടെയാണ് എസ് എ പുതിയവളപ്പിൽ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് നാലിന് തലശേരി ഓട്ടത്തിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ആദരസൂചകമായി ഇന്ന് ഉച്ചവരെ തലശേരി നഗരസഭയിൽ ഹർത്താൽ ആചരിക്കും