Sorry, you need to enable JavaScript to visit this website.

അടിമാലിയിലെ പതിനേഴുകാരിയുടെ മരണം;  മൂന്ന് ആണ്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

തൊടുപുഴ-അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ആണ്‍സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും. വീട്ടില്‍ നിന്നും കാണാതായ രാത്രി പെണ്‍കുട്ടി ഇവരെ ഫോണില്‍ വിളിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. അടിമാലി കുളമാംകുഴി കുടിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയെ വീട്ടില്‍ വിഷം കഴിച്ച് അവശയായ നിലയിലും കണ്ടെത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞതിന് പെണ്‍കുട്ടികള്‍ വീട് വിട്ടിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഇരുവരും മറുപടി നല്‍കിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഒളിവിലായിരുന്ന സമയത്തും കുട്ടികള്‍ വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുപത്തൊന്നുകാരിയില്‍ നിന്ന് മൊഴിയെടുക്കും.
 

Latest News