തിരുവനന്തപുരം- മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി നിയമിക്കും. ശമ്പളമില്ലാതെയാണ് നിയമനം. ചീഫ് സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ച ശേഷം പെൻഷൻ ലഭിക്കുന്നതിനാലാണ് ശമ്പളം നൽകാത്തത്. അതേസമയം, ഓഫീസ് ചെലവ്, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നിവ സർക്കാർ നൽകും.