തിരുവനന്തപുരം- കണ്ണൂര്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഡ്രൈവറുടെ കാബിന് പ്രത്യേക സംവിധാനം ഉപയോഗിച്ച് വേര്‍തിരിക്കാന്‍ സംവിധാനമൊരുങ്ങുന്നു. യാത്രക്കാരില്‍നിന്ന് സുരക്ഷാ അകലം പാലിക്കാനും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ബസുകളില്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വീസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആവശ്യമെന്നു കണ്ടാല്‍ മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.