അൽ കോബാർ- കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന കോഴിക്കോട് നഗരത്തിലെ വ്യാപാരിയായ തിരുവണ്ണൂർ മുതിരപറമ്പത്ത് അല്ഫാസ് അഹമ്മദ് കോയ (72) അൽ കോബാർ റാക്ക അൽ മുവാസാത്ത് ആശുപത്രിയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. മൂന്ന് മാസത്തിലധികമായി മകളുടെ കുടുംബത്തോടൊപ്പം റാക്കയിൽ സന്ദർശക വിസയിൽ കഴിയുകയായിരുന്നൂ.
ഭാര്യ ഇടുക്കിൽ ബിച്ചാമിനാബിക്കൊപ്പം എംബസിയിലും നോർക്കയിലും രജിസ്‌ട്രേഷൻ പൂർത്തിയാക്കി വിമാന ടിക്കറ്റിനു കാത്തിരിക്കുകയായിരുന്നു.
സാജിദ് ( ഹായിൽ സൗദി അറേബ്യ), റസ്‌വി ( കാവേരി പ്ലാസ്റ്റിക് കോഴിക്കോട്) ആൽഫാ (ദമ്മാം) എന്നിവർ മക്കളും റഹ്ഫത്ത് പുത്തൻ വീട്ടിൽ (ദമാം) ,സക്കീന പഴയതോപ്പ് ഇഷാരത്ത് എന്നിവർ മരുമക്കളുമാണ്.പരേതനായ കുഞ്ഞഹമ്മദ്, അസ്സൻ കോയ, സകരിയ്യ, സാലു, അബ്ദുല്ല കോയ എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് സംസ്‌കരണ നടപടിക്രമങ്ങൾക്ക് അൽകോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇക്ബാൽ ആനമങ്ങാട് നേതൃത്വം നൽകും.അഹമദ് കോയയുടെ നിര്യാണത്തിൽ അൽകോബാർ കെഎംസിസി നേതാക്കൾ അനുശോചിച്ചു.