മസ്‌കത്ത്- ഒമാനില്‍ കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ തിങ്കള്‍ മുതല്‍ പുനരാരംഭിക്കും. വിവിധ ഗവര്‍ണറേറ്റുകളിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സേവനം ലഭ്യമാകുമെന്ന് ഒമാന്‍ റോയല്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നല്‍കി ടെസ്റ്റിനുള്ള തിയതി റിസര്‍വ് ചെയ്യാന്‍ സാധിക്കും. കൊറോണ വ്യാപനം തടയാന്‍ സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്നും ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു.