റിയാദ്- വാണിജ്യമന്ത്രിയുടെ ഫോട്ടോ വെച്ച് പല അറിയിപ്പുകളും പരസ്യങ്ങളും കാണുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യമന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ അറിയിച്ചു. കിരീടാവകാശിയുടെ സന്ദേശം, സൗദികള്‍ക്ക് നിക്ഷേപാവസരം എന്ന പേരിലും പല പരസ്യങ്ങളും കാണുന്നുണ്ട്. ഇത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. പത്ത് ലക്ഷം റിയാലാണ് പിഴ. അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.