Sorry, you need to enable JavaScript to visit this website.

കുഞ്ഞനന്തന്റെ മരണം; തന്റെ പേരിൽ വ്യാജപ്രചാരണമെന്ന് സുനിൽ പി ഇളയിടം

കൊച്ചി- ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നതായി പ്രമുഖ പ്രഭാഷകൻ സുനിൽ പി ഇളയിടം. പാനൂരിന്റെ പേരാളിക്ക് വിട എന്ന തലക്കെട്ടിൽ സുനിൽ പി ഇളയിടത്തിന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ പ്രചാരണം നടന്നിരുന്നു. ഇതിനെതിരെയാണ് സുനിൽ രംഗത്തെത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:

എന്റെ പേരും ചിത്രവും ഉൾപ്പെടുത്തി ഇങ്ങനെയൊരു പ്രസ്താവന പ്രചരിക്കുന്ന കാര്യം ഇപ്പോഴാണ് സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയത്. ഇത് എന്റെ പേജോ പ്രസ്താവനയോ അല്ല. ബന്ധപ്പെട്ടവർ ഇത് പിൻവലിക്കണം. എനിക്ക് ഈയൊരു എഫ്.ബി അക്കൗണ്ട് മാത്രമാണ് ഉള്ളത്. എന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റു പേജുകളും പ്രസ്താവനകളും എന്റെ അറിവോ സമ്മതമോ ഉള്ളവയല്ല. എന്റെ പേരും ചിത്രവും ഉപയോഗിച്ച് ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയാണ്. ബന്ധപ്പെട്ടവർ അതവസാനിപ്പിക്കണം.

 

Latest News