ബാലരാമപുരം- പാമ്പ് ഭീതിയിലായ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വീണ്ടുമൊരു മൂർഖന്‍ പിടിയിലായി. ഇതോടെ ബാലരാമം ശാലിയഗോത്ര തെരുവില്‍നിന്ന് മൂന്നാഴ്ചക്കിടെ 73 മൂര്‍ഖന്‍ പാമ്പുകളാണ് പിടിയിലായത്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് പ്രദേശവാസികൾ.
പുത്തന്‍ തെരുവിൽ പരമശിവത്തിന്റെ വീട്ടിലാണ് ആദ്യം പാമ്പുകളെ കണ്ടെത്തിയത്. ആദ്യ ദിവസം തന്നെ ചെറതും വലുതുമായ 22 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. പിന്നീട് ഇയാളുടെ വീട്ടില്‍ നിന്നും സമീപത്തെ വീടുകളിൽ നിന്നും കൂടുതല്‍ പാമ്പുകള്‍ പിടിയിലായി.
ആദ്യം പാമ്പിനെ പിടികൂടിയ വീടിന്റെ ഉടമയും കുടുംബവും വീട് ഉപേക്ഷിച്ച് ബന്ധുവീട്ടില്‍ അഭയം തേടിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഏറെ ഭീതിയോടെയാണ് കഴിയുന്നത്.
തെരുവിലെ യുവാക്കളുടെ സംഘം രാത്രിയും പകലും നടത്തുന്ന തിരച്ചിലിലാണ് പാമ്പുകളെ കണ്ടെത്തുന്നത്.