തിരുവനന്തപുരം- കേരളത്തിലെ പ്രളയകാലത്ത് നടന്‍ സുശാന്ത് സിംഗ് രജ്പുത് നല്‍കിയ പിന്തുണ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മരണവാര്‍ത്ത അത്യന്തം ദുഃഖത്തോടെയാണ് ശ്രവിച്ചതെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അകാല വേര്‍പാട് സിനിമാരംഗത്ത് വലിയ നഷ്ടമാണെന്നും കുടുംബത്തേയും സുഹൃത്തുക്കളേയും അനുശോചനമറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ബാന്ദ്രയിലെ വീട്ടിനകത്ത് നടന്‍ തൂങ്ങിമരിച്ചതാണെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു. രാവിലെ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.