തിരുവനന്തപുരം- ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ സ്വന്തം നിലയിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്ന ഉത്തരവ്
കേന്ദ്ര ആരോഗ്യ സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളുടെ നിർദേശപ്രകാരമാണെന്ന് കേരളം. കേന്ദ്ര ആരോഗ്യ സിവിൽ ഏവിയേഷൻ മന്ത്രാ ലയങ്ങൾ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഈ നിർദേശം മുന്നോട്ടു വെ ച്ചത്. എന്നാൽ ഇതുസംബന്ധിച്ച് സംസ്ഥാനത്തിന്റെ നിർദേശം ഈ മാസം 16ന് പ്രധാന മന്ത്രിയുമയി മുഖ്യമന്ത്രിമാർ നടത്തുന്ന വീഡിയോ കോൺഫറൻസിൽ അറിയിക്കും. പ്രവാസികൾക്ക് ദുരിതമാകുന്ന പുതിയ നിർദേശത്തിൽ കേരളം ഇളവ് വേണമെന്ന ആ വശ്യമുന്നയിക്കുമെന്നും നോർക്ക അധികൃതർ അറിയിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫക്കറ്റ് ഉള്ളവർക്ക് മാത്രമെ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ എത്താൻ കഴിയൂവെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. മധ്യേഷൻ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങളിൽ ഈ മാസം 20 ശേഷം വരുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ വെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് ഈ നിബന്ധന ബാധകമല്ലന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ഘട്ട വന്ദേ ഭാരത് മിഷന്റെ ഭാഗമായി 1,65,000 പേരാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. മൂന്നാം ഘട്ടം ആഗസ്റ്റ് രണ്ട് വരെയാണ്. നാല് ലക്ഷം പ്രവാസികളാണ് ഇന്ത്യയിൽ തിരികെയെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നാം ഘട്ട വന്ദേഭാരത് മിഷനിൽ 170 വിമാനങ്ങളാണ് ഗൽഫിൽ നിന്ന് ഇന്ത്യയിൽ എത്തുന്നത്.