ദുബായ്- മർകസ് അലുംനി യുഎഇ ചാപ്റ്റർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 40 വിമാനങ്ങൾ ചാർട്ടർ ചെയ്യുമെന്നും കേന്ദ്ര കേരള ഗവണ്മെന്റുകളുടെ അനുമതി ലഭിച്ചതായും മർകസ് ഡയറക്ർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ആദ്യ വിമാനം ജൂൺ 17നും രണ്ടാമത്തേത് 18നും ദുബൈയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും.
കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, ദൽഹി, ഹൈദരാബാദ്, ചെന്നൈ, അമൃതസർ അടക്കമുള്ള വിവിധ എയർപോർട്ടുകളിലേക്ക് സർവീസ് നടത്തും. മർകസ് അലുംനി യുഎ ഇ ചാപ്റ്റർ പ്രസിഡന്റ് സലാം കോളിക്കൽ, സെൻട്രൽ അലുംനി പ്രസിഡന്റ് സി.പി ഉബൈദ് സഖാഫി, യുഎഇ ജനറൽ സെക്രട്ടറി ഫൈസൽ കല്പക, ചീഫ് കോർഡിനേറ്റർമാരായ ഡോ .അബ്ദുൽ നാസർ വാണിയമ്പലം, മുനീർ പാണ്ടിയാല, കിന്നിങ്കാർ ഇബ്‌റാഹിം സഖാഫി, ത്വയ്യിബ് ഷിറിയ ,സുഹൈൽ ചെറുവാടി എന്നിവരും ഓൺലൈൻ പത്രസമ്മേളനത്തിൽ പങ്കെടുത്തു.