Sorry, you need to enable JavaScript to visit this website.

ചങ്ങനാശേരിയിൽ കൂറുമാറിയ കൗൺസിലർമാരെ കോൺഗ്രസ് പുറത്താക്കി

കോട്ടയം - ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച മൂന്ന് പേരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് കെ.പി.സി.സിയ്ക്ക് സമർപ്പിക്കുന്നതിനായി  ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ,ജെയ്സൺ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അച്ചടക്ക ലംഘനം ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും തിങ്കളാഴ്ച വൈകുന്നേരത്തിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിക്ക് നിർദ്ദേശം നൽകിയതായും മുല്ലപ്പള്ളി പറഞ്ഞു.
 ചങ്ങനാശേരി നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ മൂന്നു കോൺഗ്രസ് വനിത കൗൺസിലർമാർ ഇടതു മുന്നണിക്ക് അനുകൂലമായി നിലയുറപ്പിച്ച സംഭവം കോൺഗ്രസ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദത്തെക്കുറിച്ചുളള വിവാദത്തിൽ കേരള കോൺഗ്രസുകളെ അനുനയിപ്പിച്ചു നിർത്താനുളള നീക്കത്തിനിടയിലാണ് കോൺഗ്രസ് ക്യാമ്പിൽ നിന്നു തന്നെ വോട്ടു ചോർന്നത്.

ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച മൂന്ന് പേരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഇതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് കെ.പി.സി.സിയ്ക്ക് സമർപ്പിക്കുന്നതിനായി  ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ,ജെയ്സൺ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.അച്ചടക്ക ലംഘനം ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും തിങ്കളാഴ്ച വൈകുന്നേരത്തിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിക്ക് നിർദ്ദേശം നൽകിയതായും മുല്ലപ്പള്ളി പറഞ്ഞു.

ചങ്ങനാശേരി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ച സംഭവത്തിൽ കെപിസിസി ഉന്നത തല അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡൻറ് ജോഷി ഫിലിപ്പ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ഇതുസംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു .പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഡിസിസി ഇലക്ഷൻ കമ്മീഷന് മുന്നിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജില്ലാ നേതൃത്വം അതീവ ജാഗ്രതയോട്കൂടി പ്രവർത്തിച്ചിട്ടും മൂന്നു കൗൺസിലർമാർ പാർട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് പിന്നിൽ  ആരുടെയെങ്കിലും ഇടപെടലോ പ്രേരണയോ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ഡി സി സി ആവശ്യപ്പെട്ടു.

കോൺഗ്രസ് വിമതനായ സജി തോമസിനെയാണ് ഇടതുമുന്നണി സ്ഥാനാർഥിയാക്കിയത്്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സാജൻ ഫ്രാൻസിസ് ഒരു വോട്ടിനാണ് വിജയിച്ചത്. മൂന്നു കോൺഗ്രസ് അംഗങ്ങൾ എതിർ സ്ഥാനാർഥിയ്ക്കു വോട്ടു ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറി മറിഞ്ഞത്. ഇത് കോൺഗ്രസിനെ ഞെട്ടിച്ചു.

 

Latest News