പാലക്കാട്- പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് സൗജന്യവിദ്യാഭ്യാസ സേവനം നൽകാനുള്ള ബൈജൂസ് ആപ്പിന്റെ പ്രഖ്യാപനത്തിനെതിരെ വി.ടി ബൽറാം എം.എൽ.എ. സ്വകാര്യമുതലാളിയുടെ സൗജന്യസേവനം സ്വീകരിക്കാൻ പോലീസ് വകുപ്പിന് അനുമതി നൽകിയത് എന്തിനാണെന്നും ബൽറാം ചോദിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിലെ സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിൽ വച്ച് ഏറ്റവും മികച്ച സേവനം നടത്തിയത് പോലീസ് വകുപ്പാണോ? ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെയൊക്കെ ഉദ്യോഗസ്ഥരുടെ സേവനമെന്താ മോശമായിരുന്നോ എന്നും ബൽറാം ചോദിച്ചു.