തിരുവനന്തപുരം- വിദേശത്ത്‌നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സംസ്ഥാന സർക്കാർ ഒഴിവാക്കി. വിമാനയാത്രക്ക് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് പുതിയ തീരുമാനം. വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വ്യവസ്ഥ വെച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന റിപ്പോർട്ടാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവർക്ക് ഇത്തരം നിബന്ധനകൾ ബാധകമല്ലായിരുന്നു.