സിനിമാ സീരിയല്‍ നടി കഞ്ചാവുമായി അറസ്റ്റില്‍; കുടുങ്ങിയത് സീരിയല്‍ ലൊക്കേഷനുകളിലെ ബ്ലാക്ക് ഏയ്ഞ്ചല്‍

ചാലക്കുടി- ഒരു കിലോ കഞ്ചാവുമായി സിനിമാ സീരിയല്‍ നടിയും കാര്‍ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശി സരിത സലിം(28) പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍  സുധീര്‍ (45) അറസ്റ്റിലായത്.ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് സംശയാസ്പദമായി കാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഇതേതുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി സലില്‍കുമാറിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ യുവതിയുടെ ബാഗിനുള്ളില്‍ കവറില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഏര്‍പ്പാടാക്കി കൊടുക്കുന്ന സരിത സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചല്‍ എന്ന വിളിപ്പേരുള്ള ഇവര്‍ എറണാകുളം എളമക്കരയിലാണ് താമസം.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് ഇവരെ കോടതിയില്‍ ഹാജരാക്കും.
 

Latest News