ദുബായ്- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് ദുബായി ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ആറര കോടി രൂപ) സമ്മാനം.
കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫ(58)യാണ് ഭാഗ്യവാന്‍. ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന പ്രൊമോഷനിലാണ് മുസ്തഫ ടിക്കറ്റെടുത്തത്. ഇദ്ദേഹം വാങ്ങിയ മൂന്നാമത്തെ ടിക്കറ്റാണിത്. ഗള്‍ഫ് ടാര്‍ജറ്റ് ഹോള്‍ഡിംഗ്‌സില്‍ സെയില്‍സ് റെപ്രസന്റേറ്റീവായിരുന്ന മുസ്തഫയുടെ രണ്ട് മക്കള്‍ അബുദാബായില്‍ ജോലി നോക്കുന്നുണ്ട്.