ലണ്ടൻ- വെസ്റ്റ് ഇൻഡീസിനെതിരായ വിജയം ആഘോഷിക്കുന്നതിനിടെ ബാറിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി പിടിയിലായ താരത്തെ വിട്ടയച്ചെങ്കിലും സംഭവത്തെത്തുടർന്ന് അദ്ദേഹത്തെ ടീമിൽനിന്നും ഒഴിവാക്കി. സംഭവസമയം സ്റ്റോക്സിന് ഒപ്പമുണ്ടായിരുന്ന അലക്സ് ഹെയൽസിനെയും ടീമിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ഇന്ന് ഓവലിൽ നടക്കുന്ന നാലാം ഏകദിന മത്സരത്തിൽ ഇരുവർക്കും കളിക്കാനാകില്ല.
മദ്യപിച്ച് ബഹളമുണ്ടാക്കി മറ്റൊരാളെ മുഖത്തിടിച്ചു പരുക്കേൽപ്പിച്ചതിന് ബ്രിസ്റ്റോൾ പോലീസാണ് താരത്തെ അറസ്റ്റുചെയ്തത്. ബ്രിസ്റ്റോളിലെ ബാർഗോ ബാറിലായിരുന്നു സംഭവം.