ജിദ്ദ- കോവിഡ് പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ വന്ദേഭാരത് മിഷനില്‍ പതിനൊന്നാമത് എയര്‍ ഇന്ത്യ വിമാനം ജിദ്ദയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
87 ഗര്‍ഭിണികള്‍, 22 കുഞ്ഞുങ്ങള്‍, ചികിത്സ ആവശ്യമായ 80 പേര്‍, ജോലി നഷ്ടപ്പെട്ട 91 പേര്‍ എന്നിവരടക്കം 414 യാത്രക്കാരാണ് വിമാനത്തിലുള്ളത്.