Sorry, you need to enable JavaScript to visit this website.

മാസങ്ങള്‍ക്കുശേഷം കേരളത്തില്‍ ജുമുഅ; മഹാമാരിക്കെതിരെ പ്രാര്‍ഥിച്ച് വിശ്വാസികള്‍

കോഴിക്കോട്- ലോക്ഡൗണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം കേരളത്തിലെ പള്ളികളില്‍ ആദ്യമായി ജുമുഅ നമസ്‌കാരം നടന്നു. രണ്ടര മാസത്തെ ഇടവേളക്കു ശേഷമാണ് ജുമുഅ നമസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളികളില്‍ എത്തിയത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം.


നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലെ പള്ളികളിലാണ് ജുമുഅ കൂടുതലായി നടന്നത്.അതത് മഹല്ലുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. നമസ്‌കാരത്തിനുള്ള വിരിപ്പ് അടക്കം വിശ്വാസികള്‍ വീട്ടില്‍നിന്ന് കൊണ്ടുവന്നിരുന്നു. ആദ്യം എത്തുന്ന 100 പേര്‍ എന്നതായിരുന്നു വ്യവസ്ഥ.

പള്ളിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.  പേരും വിലാസവും രജിസ്റ്ററില്‍ രേഖപ്പെടുത്തി. വിശ്വാസികള്‍ നമസ്‌കാരത്തിനായി നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിരുന്നു.

 

 

Latest News