കോഴിക്കോട്- കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പരാതി.സാക്ഷിയും മകനുമായ റോമോയെ സ്വാധീനിക്കാനായി ഇവര്‍ മൂന്ന് തവണയാണ് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചത്.റോമോയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ഐജി ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ഒക്ടോബറില്‍ അഞ്ചിനാണ് ജോളിയെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് ,ഭര്‍ത്താവിന്റെ മാതാപിതാക്കള്‍,അമ്മാവന് മാത്യു മഞ്ചാടിയില്‍ അടക്കം ആറ് പേരെ ഭക്ഷണത്തില്‍ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആറ് കേസുകളിലും പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.