റിയാദ്- സൗദിയില്‍ കായിക പരിശീലനങ്ങളും മറ്റും പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളോടെ കാണികളില്ലാതെയുള്ള സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം 21 മുതല്‍ പുനരാരംഭിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.
പരിശീലനങ്ങളും മറ്റുമാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. ഓഗസ്റ്റ് നാല് മുതല്‍
മത്സരങ്ങള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം ഓരോ സ്‌പോര്‍ട്‌സ് സംഘടനക്കും
വിട്ടിരിക്കയാണ്.
കൊറോണ വൈറസ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് മുതലാണ് രാജ്യത്ത് സ്‌പോര്‍ട്‌സ് മത്സരങ്ങളും മറ്റും നിര്‍ത്തിവെച്ചിരുന്നത്.