റിയാദ് - മൻഫൂഹ ഡിസ്ട്രിക്ടിൽ മദ്യ വിതരണ, വിൽപന മേഖലയിൽ പ്രവർത്തിച്ച രണ്ടു എത്യോപ്യൻ യുവതികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേകം കെണിയൊരുക്കിയാണ് ഇരുവരെയും കഴിഞ്ഞ ദിവസം പോലീസ് വലയിലാക്കിയത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കുന്നതിന് പിഞ്ചു ബാലനെ ഒപ്പം കൊണ്ടുനടന്നാണ് യുവതികൾ മദ്യം വിതരണം ചെയ്തിരുന്നത്. പോലീസ് പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ 35 കുപ്പി മദ്യം കണ്ടെത്തി.