Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള രാഷ്ട്രീയത്തിലെ ശകുനിമാർ

കേന്ദ്ര സർക്കാർ മാർഗനിർദേശമനുസരിച്ച് കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കെതിരെ പോലും രംഗത്തു വരുന്ന കേന്ദ്ര മന്ത്രി, പ്രവാസികളുടെ വരവ്, ക്വാറന്റൈൻ, ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കൽ എന്നിങ്ങനെ കേന്ദ്ര മാനദണ്ഡമനുസരിച്ച് സംസ്ഥാന സർക്കാർ ചെയ്യുന്ന എല്ലാത്തിനും എതിരായിരുന്നു. ഇവിടെ മാത്രം പാടില്ല, ബി.ജെ.പി ഭരിക്കുന്നതുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ആകാമെന്നതായിരുന്നു അവരുടെ മനോഭാവം. കേന്ദ്ര മാർഗനിർദേശങ്ങൾ പിന്തുടരുന്ന സംസ്ഥാന സർക്കാറിനെ വിമർശിച്ചുള്ള കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവനകൾ ഇദ്ദേഹം കടലാസ് മന്ത്രിയോ എന്നു പോലും സംശയമുണ്ടാക്കി. കോവിഡ് കാലത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കോവിഡ് പ്രതിരോധ, ലോക്ഡൗൺ കാല കേരളത്തിൽ  പ്രത്യേകിച്ച് ചാനൽ ചർച്ചകളിൽ  ബി.ജെ.പി നേതാക്കൾക്ക് വലിയ റോളുകളുണ്ടായിരുന്നില്ല. അതുകൊണ്ട് ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ അവരുടെ കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. അപ്പോഴാണ് ലോക്ഡൗൺ അവസാനിപ്പിച്ച് അൺലോക്ക് ആരംഭിക്കാൻ കേന്ദ്ര നിർദേശമുണ്ടാകുന്നത്.

മന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഇപ്പോൾ കേരളീയരെ സംബന്ധിച്ചെങ്കിലും പുരാണ കഥാപാത്രമായ ശകുനിക്ക് തുല്യരാണ്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനോട് വിദ്വേഷമുണ്ടെന്നത് വസ്തുതയാണെങ്കിലും അത് ഇത്രയും തരംതാണ, നിലപാടു പോലുമില്ലെന്ന് തോന്നിപ്പിക്കുന്ന പരിഹാസ്യ നാടകത്തിന് വഴിയൊരുക്കുന്നത് ഹാ, കഷ്ടമെന്നേ പറയാനുള്ളൂ. രാജ്യത്ത് ആദ്യമായി കോവിഡ്ബാധ സ്ഥിരീകരിച്ച സംസ്ഥാനമെന്ന നിലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും ആദ്യമാരംഭിച്ചത് കേരളത്തിലായിരുന്നു. രാജ്യത്തോ ലോകത്തു തന്നെയോ അപ്പോൾ എന്തൊക്കെയാണ് പ്രതിരോധത്തിന്റെ പ്രോട്ടോകോൾ എന്ന് നിശ്ചയിക്കപ്പെട്ടിരുന്നില്ല. എങ്കിലും സമൂഹ അകലവും വ്യക്തി ശുചിത്വവുമാണ് പ്രധാന മാർഗമെന്ന പ്രാഥമിക അനുഭവത്തിൽ നിന്നാണ് കേരളം പ്രതിരോധ രീതികൾ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ആൾക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികളും രാഷ്ട്രീയ, സാമൂഹ്യ, മത, ജാതി വ്യത്യാസമില്ലാതെ ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചു.

ജനങ്ങൾ അത് സ്വീകരിച്ചുവെങ്കിലും ഇവിടെയുള്ളത് നിരീശ്വരവാദികളുടെ ഭരണമായതിനാലാണ് ക്ഷേത്രാരാധന തടഞ്ഞതെന്നും ഉത്സവങ്ങൾ നിരോധിച്ചതെന്നും പറഞ്ഞ് സംഘപരിവാർ സംഘടനകളുടെ നേതാക്കൾ വിശ്വാസികളെ സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചു. കോവിഡ് രാജ്യവ്യാപകമായി പടരാൻ തുടങ്ങിയപ്പോൾ കേരളത്തിന് പിറകെ ബി.ജെ.പി സർക്കാറുള്ള സംസ്ഥാനങ്ങളുൾപ്പെടെ ഇതേ രീതി പിന്തുടരുകയും കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങളിൽ ആരാധനാലയങ്ങൾ അടച്ചിടണമെന്ന് വളരെ വ്യക്തമായ നിർദേശമുണ്ടായിരുന്നു. ഇതോടെ മറ്റൊരു കുപ്രചാരണ നീക്കം കൂടി പൊളിഞ്ഞ് സംഘപരിവാർ നേതാക്കൾക്ക് മാളത്തിലൊളിക്കേണ്ടി വന്നു. പിന്നീട് കേന്ദ്ര മാർഗനിർദേശങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ പിന്തുടരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചും പരിഹസിച്ചും കേന്ദ്ര സഹമന്ത്രി പദവി മറന്നുകൊണ്ട് വി. മുരളീധരൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഇടക്കിടെ രംഗത്തു വന്നുകൊണ്ടിരുന്നു. ലജ്ജാകരമെന്നല്ലാതെ എന്ത് പറയാൻ? 

Latest News