തിരുവനന്തപുരം- കേരളത്തില്‍ 83 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 62 പേരുടെ വൈറസ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഒരാള്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. പാലക്കാട്-1,മലപ്പുറം-10,തൃശൂര്‍ -25,കാസര്‍ഗോഡ് -10,കൊല്ലം-8,കണ്ണൂര്‍-7.പത്തനംതിട്ട-5,എറണാകുളം -2, കോട്ടയം-2,കോഴിക്കോട്-1 എന്നിങ്ങനെയാണ് വൈറസ്ബാധിതരുടെ നില.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ അഞ്ച് പേര്‍ ആരോഗ്യമേഖലയിലുള്ളവരാണ്. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ നാലുപേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര്‍ ലോഡിങ് തൊഴിലാളികളുമാണ്. ഇതുവരെ 2244 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അവരില്‍ 1258 പേരാണ് ചികിത്സയിലുള്ളത്. 231 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.