വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കോളജ് അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് വൈസ് ചാന്‍സലര്‍

കോട്ടയം- കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളജിന് വീഴ്ച പറ്റിയെന്ന് എംജി യൂനിവേഴ്‌സിറ്റി വി.സി സാബുതോമസ്. പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടിയിരുന്നതാണ്. യൂനിവേഴ്‌സിറ്റിക്കായിരുന്നു ആദ്യം കൈമാറേണ്ടിയിരുന്നത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലായിരുന്നു. ക്രമക്കേട് നടന്ന ഹാള്‍ ടിക്കറ്റഅ യൂനിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നത്. കോളജ് അധികൃതര്‍ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ജുവിന്റെ മരണം സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍വകലാശാല പുറത്തിറക്കിയത്.പരീക്ഷാഹാളിലെ കുട്ടികളുടെ മൊഴി പരീക്ഷ അവസാനിച്ച ശേഷം എടുക്കും. പോലിസിന്റെ കൈവശമുള്ള കുട്ടിയുടെ ഹാള്‍ടിക്കറ്റ് പരിശോധിക്കേണ്ടതുണ്ട്. കോപ്പിയടി ആരോപണം സത്യമായിരുന്നോ എന്ന് അന്വേഷിക്കും. കാലിഗ്രാഫി റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. ഇതിന് ശേഷം മറ്റ് നടപടികളെടുക്കുമെന്നും അതിന് ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു പ്രശ്‌നമുണ്ടായാല്‍ വിദ്യാര്‍ത്ഥി ഒരു മണിക്കൂര്‍ ക്ലാസില്‍ ഇരിക്കണമെന്ന ചട്ടമുണ്ടെന്നാണ് അഞ്ജു നാല്‍പ്പത്തിയഞ്ച് മിനിറ്റ് ക്ലാസിലിരുന്നതിനെ കോളജ്  അധികൃതര്‍ ന്യായീകരിച്ചത്.എ ന്നാല്‍ അത്തരമൊരു സര്‍വകലാശാല ചട്ടമില്ലെന്നും വിസി പറഞ്ഞു.
 

Latest News