Sorry, you need to enable JavaScript to visit this website.

പള്ളികൾ തുറക്കണമെന്ന നിലപാടിൽ മാറ്റമില്ല-സമസ്ത

ചേളാരി- കേന്ദ്ര-കേരള സർക്കാരുകൾ ഇളവ് നൽകിയ സാഹചര്യത്തിൽ നിബന്ധനകൾ പാലിച്ച് പള്ളികൾ തുറക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. ഇന്ന് ചേർന്ന സമസ്തയുടേയും പോഷക സംഘടനകളുടേയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇതുവരെ പള്ളികൾ അടച്ചിട്ടത്. അതേഭരണകൂടം പള്ളികൾ തുറന്നുപ്രവർത്തിക്കാൻ നിബന്ധനകളോടെ അനുമതി നൽകിയ സഹചര്യത്തിലാണ് പള്ളികൾ തുറക്കുന്നത്. നിബന്ധനകൾ പാലിച്ച് തുറക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കുന്നില്ലെങ്കിൽ അത് കുറ്റകരമാണ്.

മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും പള്ളികൾ തുറന്ന് പ്രവർത്തിക്കു. നിബന്ധനകൾ പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പള്ളികൾ തുറക്കേണ്ടതില്ലന്നും സമസ്ത അറിയിച്ചിട്ടുണ്ട്.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചില കമ്മിറ്റികൾ പള്ളി തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം പറയുന്നുണ്ടെന്നും അത് അംഗീകരിക്കാനാകില്ലെന്നും സമസ്ത വ്യക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

 

Latest News