ജിസാൻ- തടവുകാരനായി കഴിഞ്ഞിരുന്ന പിതാവിനെ ഒരു നോക്കു കാണാൻ ജിസാൻ സെൻട്രൽ ജയിലിലെത്തിയ തമിഴ്നാട്ടിലെ ദേവർ ശോല സ്വദേശി സക്കീർ ഹുസൈനെ ഓർമയില്ലേ,,,,,
കാൻസർ രോഗിയായി മരണവുമായി മല്ലിടിച്ചിരുന്ന സക്കീർ ഹുസൈൻ എന്ന ഖുർആൻ മന:പ്പാഠമാക്കുന്ന കൊച്ചു മിടുക്കനെ,,,,,,
പതിമൂന്നുകാരനായ അവന്‍ ദൈവ സന്നിധിയിലേക്ക് യാത്രയായി.
ഉദാരമതികളുടെ സഹായത്തോടെ മക്കയും മദീനയും കാണാനുള്ള തൻ്റെ മോഹം സഫലീകരിച്ചപ്പോൾ മക്കയിൽ വെച്ച് സക്കീർ ഹുസൈൻ പത്രപ്രവർത്തകരോട് തന്‍റെ ഒരു മോഹം പങ്കു വെച്ചു.
ജിസാൻ സെൻട്രൽ ജയിലിൽ കഴിയുന്ന പിതാവ് സയ്യിദ് സലിമിനെ കാണണമെന്നായിരുന്നു അത്.
വിവരമറിഞ്ഞ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ മെമ്പറും ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റുമായ ഹാരിസ് കല്ലായി ജയിൽ അധികൃതരുമായി ബന്ധപ്പെട്ടു കൂടി കാഴ്ചക്കുള്ള വഴിയൊരുക്കി.
മാതാവ് സഫിയയും വല്ലിപ്പ മുഹമ്മദലി ഹാജിയും പിതൃ സഹോദരൻ ശിഹാബു മൊപ്പം പിതാവിനെ കണ്ട് ആനന്ദക്കണ്ണീരോടെ മടങ്ങിയ വാർത്ത "മലയാളം ന്യൂസ് " റിപ്പോർട്ട് ചെയ്തിരുന്നു. സയ്യിദ് സലിമിനെയും കൂട്ടാളിക ളെയും പിന്നീട് ജയിൽ മോചിതരാക്കി നാട്ടിലേക്ക് അയച്ചിരുന്നു.
വിശുദ്ധ ഖുർആൻ മന:പാഠമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സക്കീർ നാഥൻ്റെ സന്നിധിയിലേക്ക് മടങ്ങിയത്. പാടന്തറ മർക്കസ് ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് സക്കീർ ഹുസൈൻ പഠിച്ചിരുന്നത്.
ദേവർ ശോല ത്രി ഡിവിഷൻ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ മറവു ചെയ്യും.
സക്കീർ ഹുസൈൻ്റെ വിയോഗത്തിൽ ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.