Sorry, you need to enable JavaScript to visit this website.

കേരളത്തിലേക്കുള്ള ഹജ്ജ് വിമാനം തിരിച്ചിറക്കി

ജിദ്ദ- കേരളത്തില്‍ നിന്നുള്ള ഹാജിമാരുമായി മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന സൗദിയ വിമാനം തകരാറു മൂലം തിരിച്ചിറക്കി. ഒരു മണിക്കൂറോളം പറന്ന ശേഷമാണ് ചൊവ്വാഴ്ച രാവിലെ 10.10-ന് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ 300-ഓളം തീര്‍ത്ഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്.

പറക്കുന്നിതിനിടെ വിമാനത്തിന്റെ വിന്‍ഡോ പൊട്ടി അകത്തേക്ക് വായുതള്ളിക്കയറുകയായിരുന്നു. വിമാനം ആടിയുലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു. മദീന വിമാനത്താവളത്തില്‍ നിന്നും ഹാജിമാരെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News