Sorry, you need to enable JavaScript to visit this website.

ദുബായില്‍നിന്ന് കണ്ണൂരിലേക്ക് 10 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി

ദുബായ്- കണ്ണൂരിലേക്ക് 10 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കേരള സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചതായി ദുബായിലെ സ്മാര്‍ട് ട്രാവല്‍സ് അറിയിച്ചു.

1,000 ദിര്‍ഹമില്‍ താഴെയായിരിക്കും യാത്രക്കാര്‍ക്ക് ഭക്ഷണവും സുരക്ഷാ കിറ്റുകളും റാപ്പിഡ് ടെസ്റ്റുമടക്കം ഈ തുകയില്‍ നല്‍കുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിക്കറ്റ് സ്‌പോര്‍ണസര്‍ ചെയ്യാനുദ്ദേശിക്കുന്നവരും നേരിട്ട് സ്മാര്‍ട്ട് ട്രാവല്‍സുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.


എംബസിയിലോ കോണ്‍സുലേറ്റിലോ കണ്ണൂരിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത്   വിവരങ്ങള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പറുകള്‍:  സബീര്‍: +971 56 552 2547, ആഷിക്: +971 50 407 5500, +971 6 5691111, +971 4 2737777.

 

 

Latest News