കൊല്ലം- അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചല്‍ സി.ഐ സുധീര്‍കുമാറിനെ സ്ഥലം മാറ്റി.
സി.ഐക്കെതിരെ ഉത്രയുടെ കുടുംബം മൊഴി നല്‍കിയിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ സി.ഐ വേണ്ടത്ര ശ്രദ്ധ കാട്ടിയില്ലെന്നാണ് ആരോപണം. ഉത്രയുടെ കുടുംബം സംശയം പറഞ്ഞെങ്കിലും സി.ഐ വകവെച്ചില്ല. പിന്നീട് റൂറല്‍ എസ്.പിയെ കണ്ട് കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ജീവന്‍വെച്ചത്.
സി.ഐയുടെ അനാസ്ഥക്കെതിരെ റൂറല്‍ എസ്.പി ഹരിശങ്കറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.