സകാക്ക- ഫ്ളാറ്റ് കേന്ദ്രീകരിച്ച് ജോലി ചെയ്ത വിദേശ ബാർബറെ അൽജൗഫ് നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് പിടികൂടി. മുൻകരുതൽ നടപടികൾ ലംഘിച്ചും മുന്നറിയിപ്പുകൾ അവഗണിച്ചും ഫ്ളാറ്റിൽ ഉപയോക്താക്കളെ സ്വീകരിച്ച ബാർബർക്ക് ഏറ്റവും ഉയർന്ന തുക പിഴ ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് അൽജൗഫ് നഗരസഭ പറഞ്ഞു.
ജീവനക്കാർ മാസ്‌കുകൾ ധരിക്കാത്തതിന് 39 വ്യാപാര സ്ഥാപനങ്ങൾക്ക് അൽജൗഫ് നഗരസഭ കഴിഞ്ഞ ദിവസം പിഴ ചുമത്തി. സകാക്കയിലെ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭക്കു കീഴിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനകൾക്കിടെയാണ് ജീവനക്കാർ മാസ്‌ക് ധരിക്കാത്തതായി കണ്ടെത്തിയതിന് 39 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. ജീവനക്കാർ ജോലി സമയത്ത് മുഴുവൻ മാസ്‌കുകൾ ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്.