അബുദാബി- യു.എ.ഇയില്‍ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത നിരസിച്ച് വിദ്യാഭ്യാസ മന്ത്രാലയം.
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും എടുത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എങ്ങിനെ അല്ലെങ്കില്‍ ഏത് രൂപത്തിലാണ് കുട്ടികളെ തിരിച്ച് സ്‌കൂളുകളില്‍ എത്തിക്കേണ്ടത് എന്നതിനെ കുറിച്ചും ആലോചിച്ചിട്ടില്ല.
അടുത്ത അധ്യയനവര്‍ഷം ഓഗസ്റ്റ് 30ന് തുടങ്ങുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത നിരാകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല. ആരോഗ്യ രംഗത്തെ പുരോഗതിക്കും മുന്‍കരുതല്‍ നടപടികള്‍ക്കും അനുസൃതമായി മാത്രമേ അധ്യയനം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ കഴിയൂവെന്നും വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി.