Sorry, you need to enable JavaScript to visit this website.

സീരിയല്‍ നടിമാരുടെ മര്‍ദനമേറ്റ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്

കൊച്ചി- മൂന്ന് യുവതികള്‍ മര്‍ദിച്ച യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീഖിനെതിരെയാണ് മരട് പോലീസ് കേസെടുത്തത്. സംഭവത്തില്‍ പ്രതികളായ യുവതികളില്‍ ഒരാള്‍ പരാതി നല്‍കിയിരുന്നു.
 
ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഷഫീഖിനെതിരെയുള്ള കേസ് സ്വാഭാവികം മാത്രമാണെന്നാണ് പോലീസ് വാദം.
രണ്ട് ദിവസം മുമ്പാണ് സീരിയല്‍ നടിമാരായ മൂന്ന് പേര്‍ ഷഫീഖിനെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആളുകള്‍ ഇടപെട്ടതോടെ പോലീസെത്തി യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

ഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് യുവതികളുടെ മര്‍ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.
 

Latest News