കൊച്ചി- മലപ്പുറം ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവ് അബ്ദുല്ലത്തീഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കലക്ടറുടെ ഉത്തരവ് ശരിവെച്ച കോടതി സ്ഥലത്ത് സന്ദര്‍ശനം നടത്താന്‍ നിര്‍ദേശം നല്‍കി.
തടണ പൊളിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അബ്ദുല്ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലയില്‍ മലയിടിച്ചാണ് തടയണ നിര്‍മിച്ചിരുന്നത്. തടയണ നിമയവിരുദ്ധമാണെന്നും നിര്‍മാണം തടയണമെന്നും ആവശ്യപ്പെട്ട് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ.സുനില്‍കുമാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.