കോഴിക്കോട്- വിദേശത്ത് കുടുങ്ങിയ പ്രവാസികളായി ഗർഭിണികളെ നാട്ടിലെത്തിക്കാൻ സുപ്രീം കോടതിയെ സമീപിച്ച ആതിര പ്രസവിച്ചു. പെൺകുഞ്ഞാണ്. ഇവരുടെ ഭർത്താവ് നിതിൻ ചന്ദ്രൻ കഴിഞ്ഞ ദിവസം ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.
ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ആതിര പ്രസവിച്ചു.
നമ്മുടെ നിതിന് ഒരു പൊന്നുമോൾ പിറന്നിരിക്കുന്നു.
ആ മാലാഖയ്ക്ക് വേണ്ടി നിതിന്റെ നഷ്ടമെന്ന സങ്കട കടൽ ആതിര അതിജീവിക്കും.
അമ്മയോളം ആത്മബലമുള്ള ആരും ലോകത്ത് ഇത് വരെ പിറന്നിട്ടില്ലല്ലോ.
കണ്മണിയെ കാണാന്‍ നിതിനില്ല;ഒന്നുമറിയാതെ ആതിര