Sorry, you need to enable JavaScript to visit this website.

വന്ദേ ഭാരത്; ടിക്കറ്റ് വിതരണത്തിന് സാമൂഹിക പ്രവർത്തകരെ രംഗത്തിറക്കി ജിദ്ദ കോൺസുലേറ്റ്

ജിദ്ദ - ടിക്കറ്റ് വിതരണത്തിന് എയർ ഇന്ത്യ ഓഫീസിന് മുന്നിലെ ജനത്തിരക്ക് കുറക്കാൻ ജിദ്ദ കോൺസുലേറ്റ് നടത്തിയത് മാതൃകാ പ്രവർത്തനം. ഓരോ ഏരിയയിലെയും സാമൂഹിക പ്രവർത്തകരെ രംഗത്തിറക്കിയാണ് ടിക്കറ്റ് പ്രശ്‌നം കോൺസുലേറ്റ് പരിഹരിച്ചത്. നാട്ടിൽ പോകാൻ അവസരം ലഭിച്ചവരെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് അറിയിക്കുമ്പോൾ തന്നെ അവർക്ക് പ്രത്യേക കോഡ് നൽകും. ശേഷം അതത് ഏരിയയിലെ എംബസിയിൽ രജിസ്റ്റർ ചെയ്ത സാമൂഹിക പ്രവർത്തകന്റെ പേരുവിവരങ്ങളും നൽകും.

ഈ സാമൂഹിക പ്രവർത്തകനെ ബന്ധപ്പെട്ട് പാസ്‌പോർട്ട് കോപ്പിയും ടിക്കറ്റ് ചാർജും നൽകാൻ ആവശ്യപ്പെടും. ഓരോ യാത്രക്കാരന്റെയും കോഡ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സാമൂഹിക പ്രവർത്തകർക്കും നൽകും. അവർ രേഖകൾ എയർ ഇന്ത്യ ഓഫീസിൽ സമർപ്പിച്ച് പണമടച്ച് അതത് യാത്രക്കാർക്ക് ടിക്കറ്റ് കൈമാറും. ഇതോടെ യാത്രക്കാർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങേണ്ട ആവശ്യമില്ല. ടിക്കറ്റ് അവരുടെ വീടുകളിലെത്തും. ഇന്നലെ മുതലാണ് ജിദ്ദ കോൺസുലേറ്റ് ഈ പദ്ധതി നടപ്പാക്കിയത്. ഇതോടെ എയർ ഇന്ത്യ ഓഫീസിനു മുന്നിൽ ആളനക്കം തന്നെ കുറഞ്ഞ അവസ്ഥയായി. യാത്രക്കാരും കോൺസുലേറ്റ് ഉദ്യോഗസ്ഥരും എയർ ഇന്ത്യ ഉദ്യോഗസ്ഥരും സംതൃപ്തർ. 

Latest News