ജിദ്ദ-സൗദിയിലുള്ളവര്‍ക്ക് സൗജന്യ കോവിഡ് പരിശോധനക്ക് ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്‍മെന്റ് എടുത്ത് വാഹനത്തില്‍ പരിശോധനക്ക് പോകാം. ഡ്രൈവ് ത്രൂ സൗകര്യം മാത്രമേയുള്ളൂ.
പ്രത്യക്ഷ ലക്ഷണങ്ങളില്ലാത്ത കോവിഡ് വാഹകരുണ്ടോ എന്നു കണ്ടെത്താനും അതു മുന്‍കൂട്ടി കണ്ടെത്തി രോഗവ്യാപനത്തിനുള്ള സാധ്യത തടയുകയുമാണ് മാസ് ടെസ്റ്റിംഗ് കൊണ്ട് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇഖാമ നമ്പറും ടെലിഫോണ്‍ നമ്പറും ഓണ്‍ലൈനില്‍ നല്‍കിയാല്‍ നിങ്ങളുടെ ലൊക്കേഷനുടത്തുള്ള ടെസ്റ്റിംഗ് സെന്റര്‍ തെരഞ്ഞെടുക്കാം.
രജിസ്‌ട്രേഷന്‍ പ്രകിയയില്‍ രോഗലക്ഷണങ്ങളുണ്ടോ, മറ്റു രോഗങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. ഇഖാമ നമ്പറും ജനനതീയതിയും നല്‍കിയാണ് ബുക്കിംഗ് പ്രക്രിയ ആരംഭിക്കേണ്ടത്. സൈറ്റില്‍ ഇംഗ്ലീഷും ലഭ്യമാണ്.
വാഹനത്തില്‍ അപ്പോയിന്‍മെന്റ് എടുത്തയാളെയും ഡ്രൈവറേയും മാത്രമാണ് അനുവദിക്കുക. ഡ്രൈവര്‍ക്കും പരിശോധന നടത്തണമെങ്കില്‍ രണ്ടു പേരും അപ്പോയിന്‍മെന്റ് എടുത്തിരിക്കണം. പരിശോധനാ ഫലം ഓണ്‍ലൈനില്‍ തന്നെ ലഭിക്കും.
ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക