Sorry, you need to enable JavaScript to visit this website.

മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ പ്രവാസികളെത്തും

നെടുമ്പാശേരി- വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഗള്‍ഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളില്‍നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തുന്നു. വിവിധ കമ്പനികളും ഏജന്‍സികളും ചേര്‍ന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേയ്ക്ക് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി നെടുമ്പാശേരി വിമാനത്താവള അധികൃതര്‍(സിയാല്‍)അറിയിച്ചു.
21 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈറ്റ്,ദുബായ്, മസ്‌ക്കത്ത് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ ചേര്‍ത്തിട്ടുണ്ട്. ജൂണ്‍ 23 നാണ് സിഡ്‌നിയില്‍ നിന്ന് ദല്‍ഹി വഴി കൊച്ചിയില്‍ വിമാനമെത്തുന്നത്. 29 നാണ് രണ്ടാം വിയറ്റ്‌നാം സര്‍വീസ്. ആദ്യ സര്‍വീസ്,  ഏഴാം തീയതി കൊച്ചിയില്‍ എത്തിയിരുന്നു.ജൂണ്‍ 10 മുതല്‍ 18വരെ മാത്രം 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൊച്ചിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Latest News