തിരുവനന്തപുരം- ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ ജാഗ്രതാ സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്റ്റിക്കര്‍ നശിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഹോം ക്വാറന്റൈന്‍ ലംഘിച്ച് പൊതു ഇടങ്ങളില്‍ ഇടപഴകിയാല്‍ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുക. ഇത്തരക്കാര്‍ക്ക് എതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് ,മുന്‍സിപ്പല്‍,കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വാര്‍ഡ് തലത്തില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷണം. ഇവര്‍ നിര്‍ദേശം ലംഘിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.