തിരുവനന്തപുരം- കേരളത്തില്‍ 91 പേര്‍ക്ക് കൂടി കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍കൂടി വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 16 ആയി ഉയര്‍ന്നു.73പേര്‍ വിദേശത്ത് നിന്നെത്തിയവരും 15പേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ്. ഒരാള്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചത്.
തൃശൂര്‍ 27, മലപ്പുറം 14,കോഴിക്കോട്,13,കാസര്‍ഗോഡ് 8, കൊല്ലം,ആലപ്പുഴ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും കണ്ണൂര്‍ 4, തിരുവനന്തപുരം ,പത്തനംതിട്ട,കോട്ടയം ,എറണാകുളം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും വയനാട് 2,പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്ന് മാത്രം 11പേര്‍ക്ക് വൈറസ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പേര്‍ക്കും പാലക്കാട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. ഇനി സംസ്ഥാനത്താകെ 1174 പേരാണ് വൈറസ് ബാധമൂലം വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 814 പേര്‍ക്ക് ഇതുവരെ രോഗവിമുക്തരാകാന്‍ സാധിച്ചു. നിലവില്‍ 1,97,078 പേര്‍ നിരീക്ഷണത്തിലുണ്ട്.