പഴയങ്ങാടി- സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവെച്ച മൊബൈല്‍ ഫോണ്‍ തിരികെ തരുന്നില്ലെന്ന് പരാതിപ്പെട്ടതിന് തന്നെയും മകളേയും വ്യക്തിഹത്യ നടത്തുന്നതായി വീട്ടമ്മ സമീറ പോലീസില്‍ പരാതി നല്‍കി.
പുതിയങ്ങാടി ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പിടിച്ചുവെച്ച വിദ്യാര്‍ഥിനിയുടെ ഫോണ്‍ തിരികെ നല്‍കുന്നില്ലെന്ന് വീട്ടമ്മ സ്വകാര്യ ചാനലില്‍ പരാതിപ്പെട്ടത് വിവാദമായിരുന്നു. സ്‌കൂള്‍ അധികൃതരുടെ നടപടി ശരിവെച്ച് ധാരാളം പേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നു.
ഫോണ്‍ പിടിച്ചു വെച്ച സംഭവത്തില്‍ പരാതി നല്‍കിയതിന് പിന്നാലെ തന്നെയും മകളെയും വ്യക്തിഹത്യ നടത്തുന്നതായാണ് സമീറയുടെ പരാതി. അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.