തിരുവനന്തപുരം- കോവിഡ് വ്യാപനം തടയാന്‍ സർക്കാരിനു കീഴിലുള്ള ക്വാറന്‍റൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഏന്നാല്‍ വീട്ടിൽ സൗകര്യള്ള എല്ലാവരേയും ഹോം ക്വാറന്‍റൈന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്‍റൈനാണെന്നും മന്ത്രി പറഞ്ഞു. ഏന്നാല്‍ ഹോം ക്വാറന്‍റൈന്‍ വിജയിക്കണമെങ്കിൽ ജനങ്ങളെ നന്നായി ബോധവൽക്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
വീടുകളിൽ ശൗചാലയമുള്ള മുറിയില്ലെങ്കിൽ അവരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലാക്കാനാണ് തീരുമാനം.എവിടെയായാലും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്. കേരളത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുമെന്നത് പ്രതീക്ഷിച്ചിരുന്നതാണ്.രണ്ടാമതും രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ഭൂരിഭാഗവും പുറത്തുനിന്ന് വന്നവരാണ്. 10 ശതമാനത്തിലും 15 ശതമാനത്തിലും ഇടയിലാണ് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം.
കണക്കാക്കിയതിന് അപ്പുറമുള്ള വർധനവില്ല. എന്നാൽ എണ്ണം വർധിക്കുമ്പോഴുള്ള എല്ലാ പ്രശനങ്ങളും നേരിടാനുള്ള ഒരുക്കത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.