സന്ദര്‍ശക വിസയിലെത്തിയ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ദോഹ- കോഴിക്കോട് കുറ്റിയാടി സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു. സന്ദര്‍ശക വിസയിലെത്തി ഖത്തറില്‍ കുടുങ്ങിയ കുറ്റിയാടി കടിയങ്ങാട് പാലത്തിന് സമീപം മാളിയക്കണ്ടി മൊയ്തു ഹാജി (68)യാണ് ഹമദ് ആശുപത്രിയില്‍ മരിച്ചത്.

മൂന്ന് മാസം മുമ്പാണ് ഖത്തറിലെത്തിയത്.  കോവിഡ് പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ മുടങ്ങിയതോടെ  തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. ഏതാനും ദിവസം മമ്പാണ് കോവിഡ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതും. ന്യൂമോണിയ കൂടി പിടിപെട്ടതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം ഖത്തറില്‍ ഖബറടക്കി. ദീര്‍ഘ കാലം സൗദി അറേബ്യയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. അലീമയാണ് ഭാര്യ. മക്കള്‍ : റംല, റഹ്മത്ത്, റസീന. ജാമാതാക്കള്‍ : മുഹമ്മദ് കൂട്ടാലിട, മുഹമ്മദ് കല്ലൂര്‍, ഹമീദ്

 

Latest News