തൃശൂര്‍- കേരളത്തില്‍ വീണ്ടും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍(87) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനാണ് മരിച്ചത്. അദ്ദേഹത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയില്‍ നാല്‍പത് പേരെ നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ അറിയിച്ചു.നിലവില്‍ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം 16 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായി.71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരും 28 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരുമാണ്. അതേസമയം ചികിത്സയിലുള്ള 41 പേര്‍ക്ക് വൈറസ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. മലപ്പുറം-27,തൃശൂര്‍-26,പത്തനംതിട്ട-13,കൊല്ലം-9,ആലപ്പുഴ-7,പാലക്കാട്-6,കോഴിക്കോട്-6,തിരുവനന്തപുരം-4,കോട്ടയം-3,കാസര്‍ഗോഡ്-3, കണ്ണൂര്‍-2,ഇടുക്കി ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.