മുക്കം- കൂടരഞ്ഞി ഉറുമി ജലവൈദ്യുതപദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
മുക്കം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബ്ദുൽമജീദിന്റെയും റസീനയുടെ യും മകൻ ഹാനി റഹ്മാൻ(17) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുവഴിഞ്ഞി പുഴയിൽ തോട്ടത്തിൽ കടവിനടുത്ത കൽപ്പുഴായി കടവിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ഹാനി റഹ്മാൻ നാല് പേർ രണ്ടു ബൈക്കുകളിലായാണ് ഉറുമിയിലെത്തിയത്. ഉറുമി രണ്ട് പദ്ധതിപ്രദേശത്തിനുതാഴെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. പെട്ടെന്ന് ജലനിരപ്പ് ഉയർന്നു.ഇതുകണ്ട് നാലുപേരും പുഴ മുറിച്ചുകടന്ന് കരയിലേക്കുവരുന്നതിനിടെ ഏറ്റവും പിന്നിലായിരുന്ന ഹാനി റഹ്മാൻ ഇക്കരെയെത്തുന്നതിനു മുമ്പ് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയായിരുന്നു.മുക്കം അഗ്‌നിരക്ഷാസേനയും തിരുവമ്പാടി പോലീസും സന്നദ്ധ സേന പ്രവർത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.